Computer Fundamentals Lesson – 4 | കമ്പ്യൂട്ടറുകളുടെ തരംതിരിവ് (Classification of Computers)
Operating Principle, Purpose, Size & Performance എന്നിവയുടെ അടിസ്ഥാനത്തിലുള്ള കമ്പ്യൂട്ടറുകളുടെ വിവിധ തരംതിരിവുകൾ ലളിതമായി മനസ്സിലാക്കാം.

എല്ലാവർക്കും സ്വാഗതം🙏.
സ്കൂൾ-കോളേജ് വിദ്യാർത്ഥികൾ, കമ്പ്യൂട്ടർ കോഴ്സുകൾ പഠിക്കുന്നവർ, PSC പരീക്ഷക്ക് തയ്യാറെടുക്കുന്നവർ, പുതുതായി ജോലിക്ക് കയറിയവർ, തുടങ്ങി കമ്പ്യൂട്ടറിനെക്കുറിച്ച് ഒന്നുമറിയില്ലെങ്കിലും അടിസ്ഥാന കാര്യങ്ങൾ മുതൽ വ്യക്തമായി പഠിക്കാൻ ആഗ്രഹിക്കുന്ന ആർക്കും ഈ കമ്പ്യൂട്ടർ ഫണ്ടമെന്റൽസ് കോഴ്സ് പ്രയോജനപ്പെടുത്താം.
കൂടാതെ PSC, കമ്പ്യൂട്ടർ പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഓരോ Lessionന്റെയും മോക്ക് ടെസ്റ്റുകൾ FREE ആയി ചെയ്തു പഠിക്കാം.
🎥 ഈ പാഠത്തിന്റെ വീഡിയോ (Lesson 4 Video)
ഈ പാഠം ആദ്യം വീഡിയോയായി കാണാൻ ആഗ്രഹിക്കുന്നവർക്ക് താഴെയുള്ള YouTube വീഡിയോ കാണാം. തുടർന്ന് വിശദമായ കുറിപ്പുകൾ (Notes) വായിച്ച് പഠിക്കാം.
Introduction
കമ്പ്യൂട്ടറുകളെ വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ തരംതിരിക്കാം.
കമ്പ്യൂട്ടറുകളുടെ പ്രത്യേകതകളും ഉപയോഗങ്ങളും മനസ്സിലാക്കാൻ ഈ തരംതിരിവ് സഹായിക്കുന്നു.
ഇവ ഓരോന്നും ഇനി വിശദമായി പഠിക്കാം.
📌 ഓർക്കുക
കമ്പ്യൂട്ടറുകളെ പ്രധാനമായും Operating Principle, Purpose, Size & Performance എന്നിവയുടെ അടിസ്ഥാനത്തിലാണ് തരംതിരിക്കുന്നത്.
1. പ്രവർത്തന തത്വത്തിന്റെ (Operating Principle) അടിസ്ഥാനത്തിലുള്ള തരംതിരിവ്
കമ്പ്യൂട്ടറുകൾ അവ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ പ്രധാനമായും രണ്ട് വിഭാഗങ്ങളായി തിരിക്കാം:
- Analog Computer
- Digital Computer
Analog Computer
തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്ന (Continuous) ഭൗതിക അളവുകളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകളാണ് Analog Computers.
Temperature (താപനില), Pressure (മർദ്ദം), Speed (വേഗത), Displacement (സ്ഥാനമാറ്റം) തുടങ്ങിയ ഭൗതിക അളവുകൾ അളക്കുന്നതിനും ശാസ്ത്രീയ ഗവേഷണങ്ങൾക്കും Simulation പ്രവർത്തനങ്ങൾക്കുമാണ് Analog Computers പ്രധാനമായും ഉപയോഗിക്കുന്നത്.
📌 ഓർക്കുക
Analog Computer → Continuous physical values അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ.
ഉദാഹരണങ്ങൾ: Temperature, Pressure, Speed തുടങ്ങിയ അളവുകൾ കൈകാര്യം ചെയ്യുന്ന systems.
Digital Computer
ഇന്ന് നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിൽ ഭൂരിഭാഗവും Digital Computers ആണ്.
Digital Computers ഡാറ്റയെ 0, 1 എന്നീ Binary Digits-ന്റെ രൂപത്തിൽ സംഭരിക്കുകയും പ്രോസസ്സ് ചെയ്യുകയും ചെയ്യുന്നു. Desktop Computer, Laptop തുടങ്ങിയവ Digital Computers-ന്റെ സാധാരണ ഉദാഹരണങ്ങളാണ്.
📌 ഓർക്കുക
Digital Computer → Data-യെ 0, 1 എന്ന Binary form-ൽ process ചെയ്യുന്ന കമ്പ്യൂട്ടർ.
ഉദാഹരണങ്ങൾ: Desktop Computer, Laptop.
🔑 Analog vs Digital — ഒറ്റനോട്ടത്തിൽ
| Analog Computer | Digital Computer |
|---|---|
| Continuous values ഉപയോഗിക്കുന്നു | Binary values ഉപയോഗിക്കുന്നു |
| ഭൗതിക അളവുകൾ കൈകാര്യം ചെയ്യാൻ ഉപയോഗിക്കുന്നു | Digital data process ചെയ്യുന്നു |
| Temperature, Pressure തുടങ്ങിയവയുടെ അളവെടുപ്പിൽ ഉപയോഗിക്കാം | Desktop, Laptop തുടങ്ങിയവ |
2. ഉപയോഗത്തിന്റെ (Purpose) അടിസ്ഥാനത്തിലുള്ള തരംതിരിവ്
കമ്പ്യൂട്ടറുകളെ അവ എന്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലും തരംതിരിക്കാം.
ഈ അടിസ്ഥാനത്തിൽ കമ്പ്യൂട്ടറുകളെ പ്രധാനമായും രണ്ട് വിഭാഗങ്ങളായി തിരിക്കാം:
- Special Purpose Computer
- General Purpose Computer
Special Purpose Computer
ഒരു പ്രത്യേക ജോലി ചെയ്യുന്നതിനായി മാത്രം രൂപകൽപ്പന ചെയ്ത കമ്പ്യൂട്ടറുകളാണ് Special Purpose Computers.
ഇവയ്ക്ക് ആവശ്യമായ program സാധാരണയായി system-ൽ സ്ഥിരമായി ഉൾപ്പെടുത്തിയിരിക്കും. അതിനാൽ നിർദ്ദിഷ്ട ജോലി വളരെ കാര്യക്ഷമമായി ചെയ്യാൻ കഴിയുമെങ്കിലും, മറ്റ് പലതരം ജോലികൾ ചെയ്യാനുള്ള സൗകര്യം പരിമിതമായിരിക്കും.
📌 ഓർക്കുക
Special Purpose Computer → ഒരു പ്രത്യേക ജോലി ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്ത കമ്പ്യൂട്ടർ.
ഉദാഹരണം: Traffic Light Controller പോലുള്ള പ്രത്യേക പ്രവർത്തനത്തിനായി ഉപയോഗിക്കുന്ന computer-based systems.
General Purpose Computer
വ്യത്യസ്ത programs ഉപയോഗിച്ച് പലതരം ജോലികൾ ചെയ്യാൻ കഴിയുന്ന കമ്പ്യൂട്ടറുകളാണ് General Purpose Computers.
നമ്മൾ വീടുകളിലും ഓഫീസുകളിലും ഉപയോഗിക്കുന്ന സാധാരണ Desktop, Laptop കമ്പ്യൂട്ടറുകൾ ഇതിന് ഉദാഹരണങ്ങളാണ്. ഒരേ കമ്പ്യൂട്ടർ ഉപയോഗിച്ച് document തയ്യാറാക്കാനും internet ഉപയോഗിക്കാനും video കാണാനും programming ചെയ്യാനും തുടങ്ങി നിരവധി ജോലികൾ ചെയ്യാൻ കഴിയും.
📌 ഓർക്കുക
General Purpose Computer → പലതരം ജോലികൾ ചെയ്യാൻ കഴിയുന്ന കമ്പ്യൂട്ടർ.
ഉദാഹരണങ്ങൾ: Desktop Computer, Laptop.
🔑 Special Purpose vs General Purpose
| Special Purpose | General Purpose |
|---|---|
| ഒരു പ്രത്യേക ജോലിക്കായി രൂപകൽപ്പന ചെയ്തത് | പലതരം ജോലികൾക്കായി ഉപയോഗിക്കാം |
| Flexibility കുറവാണ് | Flexibility കൂടുതലാണ് |
| നിർദ്ദിഷ്ട ജോലി കാര്യക്ഷമമായി ചെയ്യുന്നു | വിവിധ programs ഉപയോഗിക്കാം |
3. വലിപ്പത്തിന്റെയും പ്രവർത്തനശേഷിയുടെയും (Size & Performance) അടിസ്ഥാനത്തിലുള്ള തരംതിരിവ്
കമ്പ്യൂട്ടറുകളെ അവയുടെ വലിപ്പം (Size), പ്രവർത്തനശേഷി (Performance) എന്നിവയുടെ അടിസ്ഥാനത്തിലും വിവിധ വിഭാഗങ്ങളായി തിരിക്കാം.
ഈ അടിസ്ഥാനത്തിൽ കമ്പ്യൂട്ടറുകളെ പ്രധാനമായും നാല് വിഭാഗങ്ങളായി തിരിക്കാം:
- Supercomputer
- Mainframe Computer
- Minicomputer
- Microcomputer
ഇവ ഓരോന്നും അവയുടെ processing power, ഉപയോഗം, data കൈകാര്യം ചെയ്യാനുള്ള ശേഷി എന്നിവയിൽ വ്യത്യാസപ്പെട്ടിരിക്കുന്നു.
📌 ഓർക്കുക
Size & Performance അടിസ്ഥാനത്തിലുള്ള വിഭാഗങ്ങൾ:
Supercomputer → Mainframe → Minicomputer → Microcomputer
3.1 സൂപ്പർ കമ്പ്യൂട്ടറുകൾ (Supercomputers)
ഡിജിറ്റൽ കമ്പ്യൂട്ടറുകളിൽ ഏറ്റവും ശക്തവും വേഗതയേറിയതുമായ കമ്പ്യൂട്ടറുകളാണ് Supercomputers. വളരെ സങ്കീർണ്ണമായ കണക്കുകൂട്ടലുകളും വലിയ അളവിലുള്ള ഡാറ്റാ പ്രോസസ്സിംഗും വളരെ വേഗത്തിൽ നടത്താൻ ഇവയ്ക്ക് കഴിയും.
Supercomputറുകളിൽ ഒന്നിലധികം Processors ഒരുമിച്ച് പ്രവർത്തിക്കുന്നതിനാൽ വളരെ വലിയ തോതിലുള്ള കണക്കുകൂട്ടലുകൾ ഒരേസമയം നടത്താൻ കഴിയും.
Supercomputer-ന്റെ processing speed അളക്കാൻ FLOPS (Floating Point Operations Per Second) എന്ന unit ആണ് ഉപയോഗിക്കുന്നത്.
പ്രധാന ഉപയോഗങ്ങൾ
Supercomputers പ്രധാനമായും:
- കാലാവസ്ഥാ പ്രവചനം (Weather Forecasting)
- ബഹിരാകാശ ഗവേഷണം (Space Research)
- ഭൂകമ്പ പഠനം (Earthquake Studies)
തുടങ്ങിയ സങ്കീർണ്ണമായ ശാസ്ത്രീയ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു.
ഉദാഹരണങ്ങൾ
- Fujitsu Fugaku
- PARAM Siddhi-AI
📌 ഓർക്കുക
Supercomputer → ഏറ്റവും ശക്തവും വേഗതയേറിയതുമായ കമ്പ്യൂട്ടറുകളിൽ ഒന്നാണ്.
ഒന്നിലധികം Processors ഉപയോഗിക്കുന്നു.
വേഗത അളക്കുന്നത് → FLOPS
പ്രധാന ഉപയോഗം → Weather Forecasting, Space Research, Earthquake Studies
3.2 മെയിൻഫ്രെയിം കമ്പ്യൂട്ടറുകൾ (Mainframe Computers)
വലിയ അളവിലുള്ള ഡാറ്റയും വിവരങ്ങളും (Data & Information) കൈകാര്യം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്ത ശക്തമായ കമ്പ്യൂട്ടറുകളാണ് Mainframe Computers.
ഒരു Mainframe Computer-ൽ ഒരേ സമയം നിരവധി ആളുകൾക്ക് പ്രവർത്തിക്കാൻ കഴിയും. അതിനാൽ ഇവയെ Multiuser Systems എന്നും വിളിക്കാം.
വലിയ അളവിലുള്ള ഡാറ്റ കൈകാര്യം ചെയ്യേണ്ട സ്ഥാപനങ്ങളിലാണ് Mainframe Computers പ്രധാനമായും ഉപയോഗിക്കുന്നത്. ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ഇവ ഉപയോഗിക്കുന്നു.
ഉദാഹരണങ്ങൾ
- ICL 39
- CDC 6600
- IBM 4381
📌 ഓർക്കുക
Mainframe → വലിയ അളവിലുള്ള Data കൈകാര്യം ചെയ്യാൻ കഴിവുള്ള കമ്പ്യൂട്ടർ.
ഒരേ സമയം നിരവധി users-ന് ഉപയോഗിക്കാം.
Multiuser System
പ്രധാന ഉപയോഗം → Banking, Insurance തുടങ്ങിയ മേഖലകൾ.
ഉദാഹരണങ്ങൾ → ICL 39, CDC 6600, IBM 4381
3.3 മിനി കമ്പ്യൂട്ടറുകൾ (Minicomputers)
പേര് കേൾക്കുമ്പോൾ വളരെ ചെറിയ കമ്പ്യൂട്ടറാണെന്ന് തോന്നാമെങ്കിലും, Mainframe Computers-നേക്കാൾ ചെറിയതും സാധാരണ Personal Computers-നേക്കാൾ വലുതും ശക്തവുമായ കമ്പ്യൂട്ടറുകളാണ് Minicomputers.
ഇവ Multiuser Systems ആണ്. അതായത് ഒരേ സമയം ഒന്നിലധികം ആളുകൾക്ക് കമ്പ്യൂട്ടർ system ഉപയോഗിച്ച് പ്രവർത്തിക്കാൻ കഴിയും.
ഉദാഹരണങ്ങൾ
- IBM AS/400e
- Honeywell 200
- PDP-11
📌 ഓർക്കുക
Minicomputer → Mainframe-നേക്കാൾ ചെറിയതും PC-നേക്കാൾ ശക്തവുമായ കമ്പ്യൂട്ടർ.
Multiuser System ആണ്.
ഒരേ സമയം ഒന്നിലധികം users-ന് പ്രവർത്തിക്കാൻ കഴിയും.
ഉദാഹരണങ്ങൾ → IBM AS/400e, Honeywell 200, PDP-11
3.4 മൈക്രോ കമ്പ്യൂട്ടറുകൾ (Microcomputers)
നമ്മൾ നിത്യജീവിതത്തിൽ വ്യക്തിപരമായി ഉപയോഗിക്കുന്ന Personal Computers (PCs) ആണ് Microcomputers.
ഇവയെ Microcomputers എന്ന് വിളിക്കാൻ പ്രധാന കാരണം, ഇവയിലെ CPU ഒരു ചെറിയ single chip-ൽ നിർമ്മിച്ച Microprocessor ആയതിനാലാണ്. സാധാരണയായി ഇവ Single User Systems ആണ്.
IBM PC, Apple Mac എന്നിവ Microcomputers-ന്റെ ഉദാഹരണങ്ങളാണ്.
📌 ഓർക്കുക
Microcomputer → Personal Computer (PC)
CPU → Microprocessor
സാധാരണയായി → Single User System
ഉദാഹരണങ്ങൾ → IBM PC, Apple Mac
Microcomputers-ന്റെ പ്രധാന തരങ്ങൾ
Microcomputers-നെ അവയുടെ വലിപ്പവും രൂപകൽപ്പനയും അടിസ്ഥാനമാക്കി വീണ്ടും പല വിഭാഗങ്ങളായി കാണാം:
- Desktop Computer
- Laptop
- Netbook
- Tablet
- Convertible / Hybrid Computer
3.4.1 Desktop Computer
മേശപ്പുറത്ത് വെച്ച് സാധാരണയായി ഉപയോഗിക്കുന്ന Personal Computer ആണ് Desktop Computer.
Desktop Computer-ൽ Monitor, Keyboard, Mouse തുടങ്ങിയ പ്രധാന ഘടകങ്ങൾ സാധാരണയായി വേർതിരിച്ചാണ് കാണപ്പെടുന്നത്. വീടുകളിലും ഓഫീസുകളിലും വിവിധ ആവശ്യങ്ങൾക്കായി ഇവ വ്യാപകമായി ഉപയോഗിക്കുന്നു.
📌 ഓർക്കുക
Desktop Computer → മേശപ്പുറത്ത് വെച്ച് ഉപയോഗിക്കുന്ന Personal Computer.
പ്രധാന ഘടകങ്ങൾ → Monitor, Keyboard, Mouse
3.4.2 Laptop
എളുപ്പത്തിൽ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ കഴിയുന്ന Portable Computer ആണ് Laptop.
Desktop Computer-ൽ വേർതിരിച്ച് കാണുന്ന പല ഘടകങ്ങളും Laptop-ൽ ഒരൊറ്റ portable unit-ൽ തന്നെ ഉൾപ്പെടുത്തിയിരിക്കും. അതിനാൽ യാത്രയ്ക്കിടയിലും വിവിധ സ്ഥലങ്ങളിലും ഇത് ഉപയോഗിക്കാൻ കഴിയും.
📌 ഓർക്കുക
Laptop → എളുപ്പത്തിൽ കൊണ്ടുനടക്കാൻ കഴിയുന്ന Portable Computer.
3.4.3 Netbook
Laptop-നേക്കാൾ വലിപ്പവും processing power-ഉം കുറഞ്ഞ ചെറിയ portable computer കളാണ് Netbooks.
യാത്രയ്ക്കിടയിൽ Word Processing, Internet Browsing തുടങ്ങിയ ലളിതമായ ജോലികൾ ചെയ്യാൻ ഇവ ഉപയോഗിച്ചിരുന്നു. സാധാരണയായി 9 അല്ലെങ്കിൽ 10 ഇഞ്ച് വലിപ്പത്തിലുള്ള ചെറിയ screen ആണ് Netbook കളിൽ ഉണ്ടായിരുന്നത്.
📌 ഓർക്കുക
Netbook → Laptop-നേക്കാൾ ചെറിയതും കുറഞ്ഞ processing power ഉള്ളതുമായ portable computer.
പ്രധാന ഉപയോഗങ്ങൾ → Word Processing, Internet
3.4.4 Tablet
Touchscreen അല്ലെങ്കിൽ Digital Pen (Stylus) ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ കഴിയുന്ന slate രൂപത്തിലുള്ള portable computer ആണ് Tablet.
സാധാരണയായി Smartphone-നേക്കാൾ വലിയ screen ആണ് Tablet-ുകളിൽ കാണുന്നത്. Keyboard, Mouse എന്നിവയ്ക്ക് പകരം പ്രധാനമായും touchscreen ഉപയോഗിച്ചാണ് ഇവ നിയന്ത്രിക്കുന്നത്.
📌 ഓർക്കുക
Tablet → Touchscreen/Stylus ഉപയോഗിച്ച് പ്രവർത്തിക്കുന്ന portable computer.
3.4.5 Convertible & Hybrid Computer
Laptop ആയും Tablet ആയും ഉപയോഗിക്കാൻ കഴിയുന്ന 2-in-1 കമ്പ്യൂട്ടറുകളാണ് Convertible Computers.
ചില Hybrid Computers-ൽ screen keyboard-ൽ നിന്ന് പൂർണ്ണമായി Detach ചെയ്ത് വേർതിരിക്കാനും, പിന്നീട് Tablet ആയി മാത്രം ഉപയോഗിക്കാനും കഴിയും.
📌 ഓർക്കുക
Convertible/Hybrid → Laptop + Tablet എന്നിങ്ങനെ രണ്ട് രീതിയിൽ ഉപയോഗിക്കാവുന്ന computer.
പ്രധാന പ്രത്യേകത → 2-in-1 design
📌 Lesson 4 – ഓർക്കുക
Operating Principle
→ Analog, DigitalPurpose
→ Special Purpose, General PurposeSize & Performance
→ Supercomputer, Mainframe, Minicomputer, MicrocomputerMicrocomputer Types
→ Desktop, Laptop, Netbook, Tablet, Convertible/Hybrid
*കുറിപ്പ്: ഈ ലേഖനത്തിലെ വിവരങ്ങൾ വിവിധ വെബ് സ്രോതസ്സുകളിൽ നിന്ന് ശേഖരിച്ചതാണ്. വിവരങ്ങളിൽ മാറ്റങ്ങളോ ചെറിയ പിശകുകളോ ഉണ്ടാകാം. പരീക്ഷകൾക്കും ഔദ്യോഗിക ആവശ്യങ്ങൾക്കും ബന്ധപ്പെട്ട ഔദ്യോഗിക സ്രോതസ്സുകൾ കൂടി പരിശോധിക്കുക.
🧠 Lesson 4 – Mock Test
PSC , കമ്പ്യൂട്ടർ പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരാണോ നിങ്ങൾ ? FREE ആയി മോക്ക് ടെസ്റ്റുകൾ ചെയ്തു പരിശീലിക്കൂ
👉 Lesson 4 Mock Test ആരംഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക”







